വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു.
പിറവം : മുളന്തുരുത്തി ,ആരക്കുന്നം ഗ്രാമീണ വായനശാല കലാ- സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡൻ്റ് ജിനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
വായനശാല സെക്രട്ടറി അനിൽ.റ്റി.ജോൺ, പ്രിയ വേണു, വിജിന വിൽസൻ, അനിത സജി, ഹന്ന മേരി ജിൻസ്, സുബിത രതീഷ്, അക്സ മരിയ അജി, അന്ന ജോർജ്, തീർത്ഥ വേണു, എൽദോ ജോർഡി, ഇമ്മാനുവൽ പ്രിൻസ്, ഹന്ന ജോർജ്, അപർണ.കെ.വി., ആദിശേഷൻ ബിനോജ്, അസ്മരിയ.കെ.ജെ, അൻവിയ ബിജു, , ആൻ മരിയ ജോർജ്, ജിയ മരിയ സാജു,ആദിത്യൻ .എസ്.എൽ, എന്നിവർ സംസാരിച്ചു.