പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തിരുമാറാടി : പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ എം കൈമളിന്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാജ്കുമാർ, സി.വി.ജോയ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല ബിനോയ്, ദിൽമോഹൻ, അശ്വിൻ സജീവൻ, സിന്ധു രാധാകൃഷ്ണൻ, ഷീല സജീവൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : തിരുമാറാടി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ തൊഴിലാളികൾ പരിസരം വൃത്തിയാക്കുന്നു.