Back To Top

February 9, 2024

കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇലഞ്ഞി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷിനെ സന്ദർശിച്ച് നിവേദനം നൽകി.

ഇലഞ്ഞി : കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇലഞ്ഞി

എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷിനെ സന്ദർശിച്ച് നിവേദനം നൽകി. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിലെ കിഴക്കൻ മേഖലയായ ഇടപ്പാറ, കൂരുമല, മുത്തോലപുരം, നെല്ലൂരു പാറ, നെല്ലിക്കാനം എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷം.കളക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രശ്നം കേൾക്കുകയും ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശം ഇലഞ്ഞി പഞ്ചായത്തിന് ഉടൻ നൽകി. എൽഡിഎഫ് കൺവീനർ വി.ജെ.പീറ്റർ, മാജി സന്തോഷ്‌, പി.ജി.പ്രശാന്ത്, സന്തോഷ് സണ്ണി ഇടത്തൊട്ടിയിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

 

 

ഫോട്ടോ ::ഇലഞ്ഞി

എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കളക്ടർ എൻ എസ് കെ ഉമേഷിനെ സന്ദർശിച്ച് നിവേദനം നൽകുന്നു.

Prev Post

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷ ബജറ്റ് അവതരിപ്പിച്ചു.

Next Post

കാർഷിക മേഖലക്കും ആരോഗ്യമേഖലക്കും മികച്ച പരിഗണന നൽകി പിറവം നഗരസഭ ബഡ്‌ജറ്റ്‌ .

post-bars