Back To Top

November 22, 2023

സർക്കാരിനെതിരെ കുറ്റ വിചാരണ സദസുമായി യു.ഡി.എഫ്

 

 

കോലഞ്ചേരി: ജനങ്ങളെ കബളിപ്പിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ പരിപാടിയായ ജനസദസ്സിനെതിരെ കുറ്റവിചാരണ സദസ്സ് നടത്താൻ പട്ടിമറ്റത്ത് കൂടിയ യു.ഡി.എഫ് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. ജനങ്ങളുടെ നിവേദനങ്ങൾ പരിഗണിക്കാതെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ സർക്കാർ ചെലവിൽ രാഷ്ട്രീയ പരിപാടി നടത്തുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. ഘടക നേതാക്കളെ നേതാക്കളായ എൻ.വി.സി അഹമ്മദ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, കരിം പാടത്തിക്കര, കെ.വി. എൽദോ, കെ.ഒ. ജോർജ്, സുരേഷ് കരട്ടേടത്ത്, അഷറഫ് പാളി, എ.എം. ബഷീർ, പോൾസൺ പീറ്റർ, പി.ആർ. മുരളീധരൻ, കെ.കെ. പ്രഭാകരൻ, സി.കെ. അയ്യപ്പൻകുട്ടി, ലിസി അലക്സ്, കെ.ജി. മന്മഥൻ, കെ.എം, പരീതപിള്ള, എം.പി. സലിം, ടി. എ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

 

 

കടയിരുപ്പ് സ്കൂളിന് സിന്തെറ്റിക്ക് ട്രാക്ക് നിർമ്മിക്കാൻ സിന്തെറ്റ് സ്ഥലം വാങ്ങി നൽകി

 

കോലഞ്ചേരി: സിന്തെയിറ്റ് ഇൻസ്ട്രീസ് കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് വാങ്ങി നൽകിയ സ്ഥലത്തിന്റെ ആധാരം കൈമാറി. കടയിരുപ്പ് ഹയർ സെക്കൻഡറി സ്കൂളിൽ സിന്തെറ്റിക് ട്രാക്ക് നിർമ്മിക്കുന്നതിലേക്ക് 40 സെന്റ് സ്ഥലം വാങ്ങി നൽകിയതിന്റെ ആധാരം സ്കൂൾ അധികാരികൾക്ക് കൈമാറി. സിന്തൈറ്റ് ഇൻസ്ട്രീസിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 1 കോടി രൂപ മുടക്കിയാണ് സ്ഥലം വാങ്ങി നൽകിയത്. സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റർ ഡോ. വിജു ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മായ ആർ. കൃഷ്ണൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംങ് ഡയറക്റ്റർ ഡോ. വിജൂ ജേക്കബും ജോയിന്റ് മനേജിംഗ് ഡയറക്റ്റർ അജു ജേക്കബും ചേർന്ന് സ്ഥലത്തിന്റെ ആധാരം സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. സീനിയർ അസ്സിസ്റ്റന്റ് കെ.എച്ച്. റഷീന, എസ്.എം.സി ചെയർമാൻ ജീമോൻ കടയിരുപ്പ്, കെ.എം. എൽദോ, എം.പി.ടി.എ ചെയർപേഴ്സൺ മായ അപ്പു, സ്റ്റാഫ് സെക്രട്ടറി എൻ.ആർ. ജയശ്രീ ഹയർ സെക്കന്ററി സീനിയർ അസ്സിസ്റ്റന്റ് ദീപ എസ്. നായർ, തോമസ് കെ. പോൾ, കെ.ഒ. ആന്റോ, കെ.എം. കമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

(സിന്തെയിറ്റ് ഇൻസ്ട്രീസ് കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് വാങ്ങി നൽകിയ സ്ഥലത്തിന്റെ ആധാരം സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംങ് ഡയറക്റ്റർ ഡോ. വിജൂ ജേക്കബും ജോയിന്റ് മനേജിംഗ് ഡയറക്ടർ അജു ജേക്കബും ചേർന്ന് സ്കൂൾ പ്രിൻസിപ്പലിന് കൈമാറുന്നു.)

 

Get Outlook for Android

Prev Post

പച്ചക്കറി തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു

Next Post

ബൈക്ക് മോഷണക്കേസിലെ പ്രതികളെ കൂത്താട്ടുകുളം പോലീസ് പിടികൂടി.

post-bars