കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഐക്കര നാട്ടിൽ യുഡിഎഫ് പ്രതിഷേധം
കോലഞ്ചേരി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിലെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫിന് നേതൃത്വത്തിൽ ഐക്കര നാട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ പി സ്കറിയയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധംബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജെയിംസ് പാറേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നേതാക്കന്മാരായവി എം ജോർജ്, എം എ പൗലോസ്,ബാബു വർഗീസ്,ബാബു ജോൺ, എം കെ വേലായുധൻ,എംകെ അനിൽകുമാർ,ജോൺ പി തോമസ് എൽദോ പാപ്പരിൽ,ജോർജ് കെ ജോൺ, എൽദോ ചെന്നൈകാട്ടിൽ,ടിനോയ് തോമസ്,ജോണി പഴന്തോട്ടം,എംപി ജോർജ്,പി ഒ ജേക്കബ്, ഏലിയാസ്പോൾ,ആർ ജെ പാപ്പച്ചൻ,മനു എം സി എന്നിവർ നേതൃത്വം കൊടുത്തു