Back To Top

December 7, 2023

യുഡിഎഫ് കുറ്റവിചാരണ സദസ്സ്: ഡിസംബർ 13ന് പിറവത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

 

 

പിറവം: പിണറായി സർക്കാരിൻറെ നേതൃത്വത്തിൽ നവ കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന സർക്കാർ വക അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് ഡിസംബർ 13ന് പിറവം പള്ളി കവലയിൽ നടക്കും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയടക്കം സമസ്ത മേഖലകളും സ്തംഭിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അനധികൃതമായി പണം വാങ്ങിയും രാഷ്ട്രീയപ്രചരണം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള നവകേരള സദസ്സിൽ നിർബന്ധപൂർവ്വം കുടുംബശ്രീ ആശാപ്രവർത്തകർ ഹരിത കർമ്മ സേന തുടങ്ങിയ സംഘടന സംവിധാനങ്ങളെ ഉപയോഗിച്ച് നിർബന്ധിതമായി നവകേരള സദസ്സിൽ പങ്കെടുപ്പിക്കുകയാണ്. സ്കൂൾ കുട്ടികളെ നവ കേരള സദസിൽ പങ്കെടുപ്പിക്കുകയും സ്കൂൾ ബസുകൾ ആളുകളെ എത്തിക്കുന്ന ഉപയോഗിക്കുകയും ചെയ്യുന്നതിനെയും യുഡിഎഫ് ശക്തമായി എതിർക്കുന്നു. പരാതിക്കാരുടെ പരാതികൾ നേരിട്ട് കൈപ്പറ്റുകയോ ഏതെങ്കിലും ഒരു വിഷയത്തിൽ തൽസമയം തീരുമാനമെടുക്കുകയും ചെയ്യാതെ ജനവിരുദ്ധതയുടെ കൊടുമുടിയിൽ നിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിക്കൂട്ടങ്ങൾ നടത്തുന്ന നവ കേരള സദസ്സിനെതിരെ യുഡിഎഫ് നടത്തുന്ന പിറവം നിയോജക മണ്ഡലം കമ്മിറ്റി വിചാരണ സദസ്സിൽ 3000 പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ ജയകുമാർ, യുഡിഎഫ് ജില്ലാ സെക്രട്ടറി രാജുപാണാലിക്കൽ, ഡിസിസി സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എം ബഷീർ, കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ബ്ലോക്ക് തല നേതാക്കൾ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Prev Post

കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു

Next Post

മണീട് കാരൂർക്കാവ് പൂവേലിൽ പുത്തൻപുരയിൽ രാമൻ പി. ജി  63 നിര്യാതനായി

post-bars