യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.
തിരുമാറാടി : യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.കാക്കൂര്‍ അമ്ബലപ്പടിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച പര്യടനം എഐസിസി അംഗം ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎല്‍എ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.പര്യടനം കടന്നുപോയ തിരുമാറാടിയിലെ ഗ്രാമവഴികളിലെല്ലാം സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആളുകള്‍ പൂച്ചെണ്ടുകളും മാലകളുമായി കാത്തുനിന്നു.
ചിഹ്നം ഓട്ടോറിക്ഷ ആയതുകൊണ്ടുകൂടി ഓരോ കവലയിലും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രത്യേക സ്വീകരണമുണ്ടായിരുന്നു. കൊടി കെട്ടിയ നിരവധി ഓട്ടോകളാണ് പര്യടനത്തിന് അകമ്ബടി നല്‍കിയത്. വെട്ടിമൂട്, മണ്ണത്തൂര്‍, നാവോളിമറ്റം, തട്ടേക്കാട്, എംഎല്‍എ പടി, വെട്ടിക്കാട്ടുപാറ, പുന്നംകോട്, കല്‍പ്പക, തിരുമാറാടി പഞ്ചായത്ത്, കോണ്‍വെന്‍റ് ജംഗ്ഷന്‍, അണ്ടിച്ചിറ, കള്ളാട്ടുകുഴി, പാലച്ചുവട്, കൂരാപ്പിള്ളി എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. കൂത്താട്ടുകുളം പഞ്ചായത്തിലേക്ക് പ്രവേശിച്ച പര്യടനം എംപിഐ ഇടയാര്‍ ഭാഗത്തുനിന്ന് ആരംഭിച്ച് കൂത്താട്ടുകുളം ടാക്‌സി സ്റ്റാന്‍ഡില്‍ സമാപിച്ചു.