Back To Top

April 18, 2024

മണീട് വെട്ടിത്തറയിൽ റോഡ്‌ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ അപകടത്തിൽ പെട്ടു. ഇരുവരെയും രക്ഷപെടുത്തി.     

 

പിറവം : മണീട് പഞ്ചായത്ത് ഏഴക്കരനാട്, വെട്ടിത്തറ എന്ന സ്ഥലത്ത് പുഴയുടെ വശങ്ങൾ കരിങ്കല്ല് ഉപയോഗിച്ച് കെട്ടിക്കൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു അപകടത്തിൽപെട്ട രണ്ടുപേരെയും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.നാട്ടുകാരാണ് ഒരാളെ ആദ്യം രക്ഷിച്ചത്. മറ്റൊരാളെ അഗ്നിശമന സേനയും പുറത്തെടുത്തു ഏലപ്പാറ സ്വദേശി വേണു (60), വണ്ണപ്പുറം സ്വദേശി രാജൻ (58) വെണ്മണി എന്നിവരാണ് മണ്ണിനടിയിൽപെട്ടത്. വേഴ്യാഴ്ച രാവിലെ 10 മണിയോടെയാണ് വെട്ടിത്തറ കണിക്കൻഞ്ചേരി കടവിന് സമീപം പുഴയോരത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായത്. നാട്ടുകാരാണ് ഒരാളെ ആദ്യം രക്ഷിച്ചത്. മറ്റൊരാളെ അഗ്നിശമന സേനയും പുറത്തെടുത്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[

പിറവം സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽ , മുളന്തുരുത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ യു . ഇസ്മയിൽ ഖാൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.മണ്ണിടിച്ചിൽ ഉണ്ടായ ഉണ്ടാണ് തന്നെ നാട്ടുകാരും അഗ്നി രക്ഷാസേനയും രംഗത്ത്‌ എത്തിയതിനാൽ ഇരുവരെയും രക്ഷിക്കാനായി.

Prev Post

മണീട് വെട്ടിത്തറയിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട രണ്ടുപേരെയും രക്ഷിച്ചു.

Next Post

പോളിംഗ് ബൂത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പരിശോധന…

post-bars