എം.സി.റോഡിൽ ലോറിയും ഓട്ടോ ടാക്സിയും കുട്ടിയിടിച്ച് പരുക്കേറ്റ രണ്ട് പേർ വാഹനത്തിൽ കുടുങ്ങി.
കൂത്താട്ടുകുളം : എം.സി.റോഡിൽ
ലോറിയും ഓട്ടോ ടാക്സിയും കുട്ടിയിടിച്ച് പരുക്കേറ്റ രണ്ട് പേർ വാഹനത്തിൽ കുടുങ്ങി. ആറൂർ സ്കൂളിനു സമീപമുള്ള വളവിൽ ചൊവ്വ രാത്രി 11.30ടെയാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവർ കല്ലൂർക്കാട് കരിമ്പനയ്ക്കൽ രാജൻ, യാത്രക്കാരൻ ഈന്തയ്ക്കൽ സതീഷ്, എന്നിവരാണ് പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയത്. മലയാറ്റൂരിൽ നിന്നും കറിപ്പൊടികളുമായി പോയ ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോയ ഓട്ടോ ടാക്സിയുമായാണ് നേർക്കുനേർ കുട്ടിയിടിച്ചത്. ഓട്ടോ ടാക്സിയുടെ പുറകിലെ സീറ്റിലിരുന്നു രണ്ടു യാത്രക്കാർക്കും ചെറിയ പരുക്കേറ്റു. അപകടത്തിനിടെ ലോറിയുടെ പിന്നിൽ കാറ് ഇടിച്ചു. വിമാനത്താവളത്തിൽ നിന്നും കുറവിലങ്ങാടേയ്ക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരുക്കില്ല. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൂത്താട്ടുകുളം ,മൂവാറ്റുപുഴ എന്നീ ഫയർ ആൻഡ് റസ്ക്യൂ നിലയങ്ങളിലെ വാഹനങ്ങളെത്തി.ഹൈഡ്രോളിക് സ്പ്രെടർ ഉപയോഗിച്ച് ആളുകളെ പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു