പിറവം താലൂക്ക് ആശുപത്രിയിൽ തൈറോയിഡ് അനലൈസർ പ്രവർത്തന ഉദ്ഘാടനം നടത്തി.
പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ ലാബിലെ തൈറോയിഡ് അനലൈസർ പ്രവർത്തനോദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. വൈ. ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷൻ ആയി.കൗൺസിലർമാരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, ബാബു പാറയിൽ, ഗിരീഷ് കുമാർ, ഏലിയാമ്മ ഫിലിപ്പ്,ജോജിമോൻ ചാരുപ്ലാവിൽ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.തൈറോയിഡ് അനലൈസർ നോർമൽ ചെക്കിങ് ടി3 , ടി 4 , ടി എസ്.എച് മൂന്ന് ടെസ്റ്റുകൾക്കും കൂടി 250 രൂപ യാണ് നിരക്ക്. നിരക്കിൽ. ഓരോ ടെസ്റ്റ് മാത്രമായി 100 രൂപ നിരക്കിൽ ലഭ്യമാണ്.