ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി
പിറവം : ജമ്മു കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്ത പാക്കിസ്ഥാൻ തീവ്രവാദികളെ ഉൻമൂലനം ചെയ്ത ഭാരത സൈന്യത്തിനും കേന്ദ്ര സർക്കാരിനും അഭിവാദ്യമർപ്പിച്ചു ബി.ജെ.പി പിറവം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പാമ്പാക്കുടയിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി.മാരേക്കാട്ടുകവലയിൽ നിന്നാരംഭിച്ച യാത്ര ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എം.എൻ മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ മാമ്മലശ്ശേരി അധ്യക്ഷനായി. ഈസ്റ്റ് ജില്ല സെകട്ടറി റോയി എബ്രഹാം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ്.അനിൽകുമാർ, ലിന്റോ വിൽസൻ, ഉണ്ണി വല്ലയിൽ, ജോസ് ജോർജ്, ശങ്കരവാര്യർ, രാജേഷ്.കെ എന്നിവർ പ്രസംഗിച്ചു.
ചിത്രം : പാമ്പാക്കുടയിൽ ബി.ജെ.പി നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര സംസ്ഥാന കൗൺസിൽ അംഗം എം.എൻ മധു ഉദ്‌ഘാടനം ചെയ്യുന്നു
.