ഖരമലിന്യ പരിപാലന ത്രിദിന പരിശീലന പരിപാടികൾക്ക് തുടക്കമായി.
പിറവം : കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില ) യുമായി സഹകരിച്ചു ഹരിതകർമ്മ സേന അംഗങ്ങൾക്ക് സംഘടിപ്പിക്കുന്ന ഖരമലിന്യ പരിപാലന ത്രിദിന പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന് പിറവം നഗരസഭയിൽ തുടക്കം കുറിച്ചു.
പിറവം, കൂത്താട്ടുകുളം, മൂവാറ്റുപുഴ നഗരസഭകളിലെ 48 ഹരിത കർമ്മ സേന പ്രവർത്തകരാണ് ആദ്യ ബാച്ചിൽ പങ്കെടുത്തത് .
കില റിസോഴ്സ് പേഴ്സൺമാരായ പി.എൻ. സജീവൻ , സ്വച്ഛത മിഷൻ ആർ.പി. പുരുഷോത്തമൻ കെ.എസ് .മൂവാറ്റുപുഴ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കിരൺ ടോംസ് എന്നിവർ ആദ്യ ദിന ക്‌ളാസ്സുകൾ നയിച്ചു.
കേരളമൊട്ടാകെ എല്ലാ നഗരസഭകളിലെയും ഹരിതകർമ്മ സേനാ പ്രവർത്തകർക്കായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ്
വൈദഗ്ധ്യമാർന്ന വിഷയങ്ങൾക്ക് പുറമെ ഗ്രൂപ്പ് ചർച്ചകൾ, വീഡിയോ പ്രദർശനം ,സോഷ്യൽ മീഡിയ അംഗത്വം ഉറപ്പാക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിശീലന അനുഭവമാണ് ഹരിതകർമ്മ സേന പ്രവർത്തകർക്ക് ഇതിലൂടെ ലഭിക്കുക.
പരിശീലന പരിപാടികളുടെ ഉദ്‌ഘാടനം നഗരസഭ അധ്യക്ഷ ജിൻസി രാജുനിർവഹിച്ചു. ഉപാധ്യക്ഷൻ കെ.പി.സലിം അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, വൽസല വർഗീസ്, കൗൺസി ലർമാരായ പി. ഗിരീഷ് കുമാർ, ഡോ.അജേഷ് മനോഹർ, സി.ജെ .ജോജിമോൻ, അഡ്വ. ജൂലി സാബു, മോളി വലിയകട്ടയിൽ, ബാബു പാറയിൽ, സിനി ജോയി, രമ വിജയൻ, തുടങ്ങിയവർ പ്രസംഗിച്ചു.