തോട്ടഭാഗം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം
പിറവം : തോട്ടഭാഗം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം.എൻ. അപ്പുകുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ബബിത ശ്രീജി , ബിമൽ ചന്ദ്രൻ , സെക്രട്ടറി റോയി ഡി പോൾ, ബോബി വാഴട്ടു, എന്നിവർ പ്രസിഗിച്ചു. പുതിയ ഭാരവാഹികളായി എം.എൻ. അപ്പുകുട്ടൻ പ്രസിഡണ്ട്, അനീഷ് ചാലിശ്ശേരി സെക്രട്ടറി, എന്നിവരെ തിരഞ്ഞെടുത്തു.