ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവ്വഹിച്ചു.
ഇലഞ്ഞി : ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് മുത്തോലപുരം മുദ്ദേവർ ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവ്വഹിച്ചു. മുത്തോലപുരം ഗ്രാമീണ വായനശാല,
സ്മാർട്ട് ബോയ്സ് ക്ലബ് ,ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയരുടെ ആവശ്യപ്രകാരമാണ് പദ്ധതി അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ഡോജിൻ ജോൺ അധ്യക്ഷനായി. ടോമി കെ. തോമസ്, ഡെന്നീസ് മർക്കോസ്, ജോയി ജോസഫ്, പി.ജി. പ്രശാന്ത്, സജിമോൻ വാട്ടപ്പിളളിൽ, സൈജു തുരുത്തേൽ ,എൽസി ടോമി, ജോർജ് ചമ്പമല, സിബി അരഞ്ഞാണി, സാജു ഉറുമ്പിപാറ, അപ്പച്ചൻ ഇഞ്ചിപറമ്പിൽ, ടോമി കേളകുഴാ, ജോർജ്കുട്ടി മാത്യു, കെ.ജെ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് മുദ്ദേവർ ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ തോമസ് ചാഴിക്കാടൻ എം പി നന്മ ഹിക്കുന്നു.