തോമസ് ചാഴികാടൻ പഞ്ചായത്ത് തല പര്യടനം നടത്തി.
പിറവം : എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടൻ മണീട്, ഈടാക്കട്ടി=അവയൽ പഞ്ചായത്തുകളിൽ പര്യടനം നടത്തി. നെച്ചൂർ കടവിൽ നിന്നാരംഭിച്ച പര്യടനം മേക്കാട്ടുമറ്റം, മണീട്, കാരൂക്കാവ്, മേമ്മുഖം, പാമ്പ്രക്കവല, ചീരക്കാട്ടു പാറ, കരിക്കാട്ടുപടി, കാശിമനപ്പടി, ഏഴക്കരനാട്, ശ്രാപ്പിള്ളി, പാച്ചേലി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.തുടർന്ന് രാമമംഗലത്തേക്ക് കടവ് കവലയിൽ നിന്നും
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കിഴുമുറി പള്ളിത്താഴത്തേക്ക് സ്വീകരിച്ചു. കോട്ടപ്പുറം,ആശുപത്രിപ്പടി, ഉന്നേക്കാട്, പറമ്പ്രക്കാട് വഴി ഊരമന ശിവലിയിൽ സമാപിച്ചു. പര്യടനം കേരള കോൺഗ്രസ് എം കോട്ടയം ജില്ല പ്രസിഡന്റ് ലോപ്പസ് മാത്യു
ഉദ്ഘാടനം ചെയ്തു. ടി എൻ തങ്കപ്പൻ, അധ്യക്ഷനായി.നേതാക്കളായ പി ബി രതീഷ്, കെ എൻ ഗോപി ,ജിൻസൺ വി പോൾ, സോജൻ ജോർജ്, ടോമി കെ തോമസ്, എ ഡി ഗോപി, ബിജു സൈമൺ,
പി എസ് മോഹനൻ, സുമിത് സുരേന്ദ്രൻ, ബീന ബാബുരാജ്, സുരേഷ് ചന്തേലി, ബിജു ഷാരോൺ, സ്മിത എൽദോസ് , സിന്ധു മോൾ ജേക്കബ്, എസ് കൃഷ്ണദാസ്, സി എൻ സദാമണി, എം എം ഏലിയാസ്,കെ ടി ഭാസ്കരൻ
തുടങ്ങിയവർ സംസാരിച്ചു
.