Back To Top

April 22, 2025

കോലം കത്തിച്ച് പ്രതിക്ഷേധിച്ചു.

 

 

പിറവം : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സിനെ നിലവാരമില്ലാത്ത അശ്ളീല രീതിയില്‍ അപമാനിച്ച സ്വകാര്യ ചാനലിന്‍റെ അവതാരകന്റെ കോലം കത്തിച്ചു കെ.എസ്.യു. . പിറവം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്‍റ് എല്‍ദോസ് ജോയ് അധ്യക്ഷത വഹിച്ചു.

വെെസ് പ്രസിഡന്‍റ് എല്‍ദോ ചാക്കോ ജോഷി ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു ഭാരവാഹികളായ മോന്‍സി കോട്ടപ്പുറം, ലിജോ ജോര്‍ജ്ജ് , കോണ്‍ഗ്രസ്സ് ബ്ളോക്ക് വെെസ്പ്രസിഡന്‍റ് ജെയിസണ്‍ പുളിക്കല്‍,റിഥുന്‍ രാജൂ, ബേസില്‍ മര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ചിത്രം : യൂത്ത് കോണ്‍ഗ്രസ്സിനെ നിലവാരമില്ലാത്ത അശ്ളീല രീതിയില്‍ അപമാനിച്ച സ്വകാര്യ ചാനലിന്‍റെ അവതാരകന്റെ കോലം കത്തിച്ചു പ്രതിഷേധിക്കുന്നു.

 

Prev Post

നിര്യാതനായി

Next Post

ഒലിപ്പുറം ആമ്പൽപ്പാടം കാണാൻ നിരവധി സന്ദർശകർ- റെയിൽവേ ക്രോസ്സ് ലൈൻ സുരക്ഷ ശക്തമാക്കണം

post-bars