Back To Top

February 7, 2024

അവർ ഒത്തുചേർന്ന് ഓർമകൾ പങ്കുവെച്ചു

 

 

രാമമംഗലം: ഇണക്കവും പിണക്കവുമായി ഓടിക്കളിച്ച വിദ്യാലയത്തിൻ്റെ മുക്കിലും മൂലയിലും കൈപിടിച്ച് അവർ ഒത്തുചേർന്ന് നടന്ന് ഓർമകൾ പങ്കുവെച്ചു. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ വാതോരാതെ പങ്കു വെച്ചു. പാട്ടു പാടിയും കൂട്ടു കൂടിയും നടന്ന പഴയ സ്കൂൾ കാലത്തേക്ക് ഓടിയെത്തുകയായിരുന്നു അവർ. ഇതെല്ലാം കണ്ടു നിന്ന പുതു തലമുറയിലെ വിദ്യാർഥികൾക്ക് വയസ്സൻമാരുടെ ഒത്തുചേരൽ ഒരു നവ്യാനുഭവമായിമാറി. രാമമംഗലം ഹൈസ്കൂൾ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൂർവവിദ്യാർഥികളുടെ സംഗമത്തിൽ സ്കൂളിലെ ആദ്യ എസ്എസ്എൽസി ബാച്ച് (1959-60) വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അധ്യാപകരെയും ആദരിക്കുന്ന പരിപാടിയാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്. പൂർവ്വ വിദ്യാർത്ഥി സംഗമം തൃശൂർ മുൻ കളക്ടർ വി.കെ. ബേബി ഐഎഎസ് ഉദ്ഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ജി. രാജഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ, ജോർജ് മാത്യൂ, കരുണാകരൻ നായർ, ജോൺസൺ മാമലശേരി, പി.പി. രവീന്ദ്രൻ, സി.സി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം:

രാമമംഗലം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം തൃശൂർ മുൻ കളക്ടർ ഡോ.വി.കെ. ബേബി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

സമഗ്ര നെൽകൃഷി വികസന പദ്ധതി സബ് സിഡി വിതരണം നടത്തി.     …

Next Post

കുഞ്ഞമ്മാട്ടിൽ അലക്സ് ജോയി (43) നിര്യാതനായി.

post-bars