Back To Top

February 12, 2024

പിറവത്തെ റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം .

 

പിറവം : സാധാരണക്കാരായ വിദ്യാർത്ഥികൾ അടക്കമുള്ള ആളുകൾക്ക് തൃപ്പൂണിത്തുറയിലും എറണാകുളത്തും പോകാതെ റെയിൽവേ ടിക്കറ്റ് ലഭിക്കുന്ന ഒരു സർവീസ് മേഖല കൂടിയായ പിറവത്തെ റെയിൽവേ റിസർവേഷൻ കൗണ്ടർ നഗരസഭ ഏറ്റെടുക്കണമെന്ന് മുൻ നഗരസഭ ചെയർമാൻ സാബു.കെ. ജേക്കബ്. 2013-ൽ അന്നത്തെ കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രിയായിരുന്ന വയലാർ രവിക്ക് പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രയിലെ രാജ്യസഭ എംപി ആയിരുന്ന പൽവായ് ഗോവർദ്ധന റെഡ്ഡിയുടെ എം പി ക്വാട്ടയിൽ നിന്നും പിറവം ഗ്രാമപഞ്ചായത്തിന് കേന്ദ്ര റെയിൽവേ വകുപ്പ് അനുവദിച്ചു നൽകിയത്. റിസർവേഷൻ കൗണ്ടർ നഷ്ടത്തിൽ ആണെന്ന് റെയിൽവേയുടെ കണ്ടെത്തലിൽ ഈ സ്ഥാപനം നിർത്തലാക്കുകയാണ്. ഏതാണ്ട് ഒരു മാസം മുൻപ് തന്നെ നഗരസഭയ്ക്ക് ഇതിന്റെ നടത്തിപ്പുകാരായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ( ഡി.ടി.പി.സി. ) കത്ത് നൽകിയിരുന്നു.

2010 മുതൽ 2020 തന്റെ നേതൃത്വത്തിൽ പിറവം നഗരസഭയിൽ നടപ്പിലാക്കിയ , രണ്ടു തൂക്കുപാലങ്ങൾ, ആറ്റുതീരം പാർക്ക്.. എയർ ഫ്രെയിം സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് അടക്കം പുനരുദ്ധരിക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന് സാബു കെ. ജേക്കബ് അഭ്യർത്ഥിച്ചു. റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ പ്രശ്നത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ,എംപിമാരായ തോമസ് ചാഴിക്കാടൻ, ബെന്നി ബഹനാൻ,ജില്ലാ കളക്ടർ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതോടൊപ്പം പിറവം സിവിൽ സ്റ്റേഷനിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെയിൽവേയുടെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പിറവം, മൂവാറ്റുപുഴ, മുളന്തുരുത്തി, കോട്ടയം ജില്ലയിലെ പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ആളുകൾ ഈ കൗണ്ടറിനെ ആശ്രയിക്കുന്നവരാണ്.ആയതിനാൽ പൊതുജനത്തിന് ഏറെ ഉപകാരപ്രദമായ പ്രസ്തുത റെയിൽവേ റിസർവേഷൻ കൗണ്ടർ നിലനിർത്തണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു.

Prev Post

മുളക്കുളം വടക്കേക്കര പോത്തൻമാട്ടൽ പി ആർ നാരായണൻ (92) നിര്യതനായി.

Next Post

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും നടത്തി.

post-bars