ഊരമന പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ മോഷണം
പിറവം : ഊരമന പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം. ഓഫിസ് കുത്തിത്തുറന്നു 53000 രൂപയും വഴിപാടായി ലഭിച്ച സ്വർണവും ആണ് മോഷ്ടിച്ചത്. പെരുംമൂഴി റോഡിന്റെ ഓരത്താണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2 മാസം മുൻപും ക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്നു പണം കവർന്നിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന മതിൽക്കെട്ടിനു പുറത്താണ് ഓഫിസ് കെട്ടിടം. ഇന്നലെ 10 മണിയോടെ ഇതുവഴി എത്തിയ മേൽശാന്തിയാണ് ഓഫിസ് തുറന്നു കിടക്കുന്നതു കണ്ടത്. മേശയും അലമാരകളും തുറന്ന നിലയിലാണ്, വൈകിട്ട് വിരലടയാള വിദഗ്ധരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്‌ച മുൻപ് നെച്ചൂരിൽ അടച്ചിട്ടിരുന്ന വീടി കുത്തിത്തുറന്നു 30 പവനും 2 ലക്ഷം രൂപയും കവർന്നിരുന്നു
.