Back To Top

April 11, 2024

യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാളത്തൊപ്പി അണിയിച്ചു പിറവം മണീടിൽ സ്വീകരണം

 

 

പിറവം : യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ പാളതൊപ്പി അണിയിച്ചു കൊണ്ട് മണീട് വെട്ടിത്തറ സ്വദേശി പി.സി ഉലഹന്നാൻ. പിറവം മണ്ഡലത്തിൽ മണീട് പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് എഴുപത്തേഴ് വയസുള്ള ഉലഹന്നാൻ ചേട്ടൻ പാളത്തൊപ്പിയുമായി സ്ഥാനാർഥിയെ കാത്തു നിന്നത്.

മണീട് പഞ്ചായത്തിലെ പാമ്പ്ര രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന ചടങ്ങ് കെപിസിസി വൈസ് പ്രസിഡണ്ട് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. അനൂപ് ജേക്കബ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി.സമകാലിക സംഭവങ്ങൾ കോർത്തിണക്കി പ്രമുഖ കലാകാരൻമ്മാർ ചേർന്നവതരിപ്പിക്കുന്ന കലാജാഥ പര്യടനത്തിന് മാറ്റ് കൂട്ടി. സ്ഥാനാർഥി എത്തുന്നതിന് മുൻപ് ഓരോ കവലയിലും വിലക്കയറ്റം, ഭരണ ഭീകരത , ജാതി- മത വേർതിരിവുകൾ എന്നിങ്ങനെ ആനുകാലിക പ്രസക്തമായ സംഭവ വിഷയങ്ങളാക്കിയ വിവിധ കലാരൂപങ്ങളാണ് കലാജാഥയിലുള്ളത്.കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപ്പു ജോൺ ജോസഫ് ,മുൻ എംപി പി.സി തോമസ്, കെ.ആർ ജയകുമാർ, പി.സി ജോസ്, ആർ.ഹരി ,സി.എ ഷാജി, റീസ് പുത്തൻവീട്ടിൽ ,കെ.ആർ പ്രദീപ് കുമാർ,മറ്റ് യു.ഡി.എഫ്. നേതാക്കൾ സംബന്ധിച്ചു. തുടർന്ന് പാമ്പാക്കുട ,ഇലഞ്ഞി പഞ്ചായത്തുകളും, പിറവം നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി പിറവം മുളക്കുളം പള്ളിപ്പടിയിൽ പര്യടനം സമാപിച്ചു.

Prev Post

കളമ്പൂക്കാവിൽ പൊങ്കാല സമർപ്പണം

Next Post

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് പിന്തുണയുമായി ജിൽസ് പെരിയപ്പുറം

post-bars