വിജയികൾക്കായി വിപുലമായ ട്രോഫി സംവിധാനമൊരുക്കി ട്രോഫി കമ്മിറ്റി
പിറവം : 34- ാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന്റെ വിജയികൾക്കായി ട്രോഫികൾ ഒരുക്കി കമ്മിറ്റി . ഒന്നാം സ്ഥാനം നേടുന്ന എല്ലാ മത്സരാർത്ഥികൾക്കും വ്യക്തിഗത ട്രോഫി ഒരുക്കിയിട്ടുണ്ട്. ഓവറോൾ ഇനങ്ങളിലും വിപുലമായ രീതിയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. എം കെ.എം ഹൈസ്ക്കൂളിലാണ് ട്രോഫി കമ്മിറ്റി റും പ്രവർത്തിക്കുന്നത് . ട്രോഫി കമ്മിറ്റി ചെയർമാൻ ഷെബി ബിജു, കൺവീനർ എം.എ ഹംസ , സിറാജ് മദനി, പി.എ അബ്ദുൽ നാസർ, കെ.എ അയ്യൂബ്, ജീന ടീച്ചർ,അച്യുതൻ, ശരത്, സാദിഖ് അലി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.*