Back To Top

November 29, 2023

മണീട് ഗ്രാമ പഞ്ചായത്തിൽ ബാക്ക് ടു സ്ക്കൂൾ മൂന്നാം ഘട്ടം സമുചിതമായി പൂർത്തീകരിച്ചു.

പിറവം :  സംസ്ഥാന മിഷന്റെ നിർദ്ദേശാനുസരണം കുടുംബശ്രീയുടെ ശാക്തീകരണം ലക്ഷ്യമിട്ട് തുടക്കം കുറിച്ച ‘ബാക്ക് ടു സ്കൂൾ ‘ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം 1, 13 വാർഡുകളിലെ കുടുംബ ശ്രീ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഏഴയ്ക്കരനാട് ആസാദ് LP സ്കൂളിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് ‘4 മണിവരെ നടത്തി. വാർഡ് മെമ്പർ ശ്രീ. Ak സോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. രണ്ടു വാർഡുകളിൽ നിന്നായി അഞ്ഞൂറോളം അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു.

സ്ഥിരം സമിതി അംഗങ്ങളായ ശ്രീ.അനീഷ് C T, ശ്രീമതി. മിനി തങ്കപ്പൻ, മുൻ പ്രസിഡന്റ് ശ്രീ.V J ജോസഫ്, CDS ചെയർ പേഴ്സൻ ശ്രീമതി. ഉഷ രാമചന്ദ്രൻ CDS മെമ്പർ മാർ, കുടംബശ്രീ B.C. രോഗിണി മറ്റ് R P മാർ C D S അക്കൗണ്ടന്റ് ശ്രിമതി രമ്യ മോൾ തുടങ്ങിയവർ പങ്കെടുത്തു.

Prev Post

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന്…

Next Post

പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി

post-bars