ക്രിസ്തുമസ് വരവറിയിച്ച് കരോൾ ഗാനം അവതരിപ്പിച്ചു അധ്യാപകർ.
പിറവം : ക്രിസ്തുമസ്സിന്റെ വരവറിയിച്ചുകൊണ്ട് ഇലഞ്ഞി സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂളിലെ അധ്യാപകർ കരോൾ ഗാന ഗ്രൂപ്പ് രൂപീകരിച്ചു . തുടർന്ന് സ്കൂളിലെ അധ്യാപകർ ചേർന്ന് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു ക്രിസ്തുമസ് കാലഘട്ടത്തിൽ കുട്ടികൾക്ക് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം അറിയിക്കുവാൻ അധ്യാപകർ ചേർന്ന് ആലപിച്ച ഗാനം കുട്ടികൾക്ക് നവ്യാനുഭവമായി.