അതിജീവന യാത്രക്ക് പിറവത്ത് സ്വീകരണം നൽകി.
പിറവം : കെഎസ്ആർടിസിയേയും, ജീവനക്കാരേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും , ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടും
കെ.എസ്.ആർ.ടി.സി.യിലെ കോൺഗ്രസിന്റെ ട്രേഡ് യൂണിയനായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നടത്തുന്ന അതിജീവന യാത്രയുടെ 10-ാം ദിവസത്തെ പര്യടനം പിറവത്ത് നിന്നും ആരംഭിച്ചു. ഈ മാസം ഒമ്പതാം തീയതി കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ , കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും സ്വീകരണം ഏറ്റുവാങ്ങി 24ന് തിരുവനന്തപുരത്ത് സമാപിക്കും .മുപ്പതാം തീയതി കെഎസ്ആർടിസി യൂണിയനുകളുടെ റഫറണ്ടം നടക്കുന്നതിന് മുന്നോടിയായിട്ടാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. പിറവം കെഎസ്ആർടിസി ഡിപ്പോയിൽ പര്യടനത്തോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനം ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു . പിറവം ഡിപ്പോ യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.വിൻസെന്റ്
. എംഎൽഎ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ്,
യുഡിഎഫ് നേതാക്കളായ തോമസ് മല്ലിപ്പുറം രാജു പാണാലിക്കൽ , അരുൺ കല്ലറക്കൽ ,ഷാജു ഇലഞ്ഞിമറ്റം, വി.എൻ. അഭിലാഷ്, കെ.കെ. വിനോദ് , രാമ വിജയൻ മറ്റു യു.ഡി.എഫ്. നേതാക്കൾ സംബന്ധിച്ചു.
ചിത്രം : കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന അതിജീവന യാത്രക്ക് പിറവത്ത് നൽകിയ സ്വീകരണ സമ്മേളനം ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.