Back To Top

November 21, 2023

ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍

പിറവം: ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍. കന്നഡ പദ്യം ചൊല്ലലില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഫോര്‍ട്ടുകൊച്ചി ഫാത്തിമ മാത ജി.എച്ച്‌.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എ. അനുഷയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എ. അദിതിയും കലോത്സവ വേദിയിലെ താരങ്ങളായത്. അമരാവതി സഹോദരന്മാരുടെ മക്കളാണ് ഇരുവരും.

 

യു ട്യൂബ് നോക്കിയാണ് കവിത പഠിച്ചത്. 24ന് നടക്കുന്ന ദേശഭക്തി ഗാന മത്സരത്തിലും സംസ്ഥാന തല മത്സരത്തിലും അനുഷ പങ്കെടുക്കുന്നുണ്ട്. അജയ് റാമിന്റെയും മമതയുടെയും മകളാണ് അനുഷ, അരുണും ഗായത്രിയുമാണ് അദിതിയുടെ മാതാപിതാക്കള്‍. അമ്മമാരാണ് ഇരുവരെയും പദ്യം പഠിപ്പിച്ചത്.

Prev Post

കാര്‍ഷികമേഖലയായ പിറവം ആതിഥ്യമരുളുന്ന ആദ്യത്തെ റവന്യൂ ജില്ലാ സ്കൂള്‍ കലാമാമാങ്കത്തിന് ആവേശക്കൊടിയേറ്റം.

Next Post

മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ്…

post-bars