ശബരിമലയില്‍ തിരക്ക് തുടരുന്നു.
പത്തനംത്തിട്ട : ശബരിമലയില്‍ തിരക്ക് തുടരുന്നു. 14 മണികുര്‍ വരെ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയത്.ക്യൂ കോംപ്ലക്സില്‍ സൗകര്യങ്ങളില്ലെന്നാണ് പരാതി: തിരക്ക് നിയന്ത്രിക്കുന്നില്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീതസമരത്തിലാണ്. തിരുപ്പതി മോഡല്‍ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീര്‍ത്ഥാടകര്‍ പറയുന്നു. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു. സ്പോട് ബുക്കിംഗ് നിര്‍ത്തി തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തര്‍ക്കം തുടരുന്നതിനിടെ വെര്‍ച്ചല്‍ ക്യൂ എണ്‍പതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് വിടുന്നത്.
ദര്‍ശനസമയം കൂട്ടുന്നതില്‍ ബുദ്ധിമുട്ടില്ലെന്നാണ് തന്ത്രിയുടെ നിലപാട്. എന്നാല്‍ മകരവിളക്ക് കാലം വരെ ഈ സമയം തുടരണമെന്ന നിര്‍ദ്ദേശത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല