റോബോറേഞ്ച് ‘ മികവുത്സവം ശ്രദ്ധയാകർഷിച്ചു .
പിറവം : റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ച്, മികവുത്സവം ഗംഭീരമാക്കി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് . കുട്ടികളുടെ റോബോട്ടിക്ക് അഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. പഠിച്ച കാര്യങ്ങൾക്കപ്പുറം റോബോട്ടിക്സിന്റെ വിവിധ സാധ്യതകൾ കണ്ടെത്തുകയും അവതരിപ്പിക്കുകയും ആണ് മികവുത്സവത്തിൽ നടന്നത് . സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ്സുമാരായ മഞ്ജു കെ ചെറിയാൻ ജാസ്മിൻ വി ജോർജ് പി റ്റി എ പ്രസിഡന്റ് മത്തായി എൻ ജെ അധ്യാപകനായ ബിജോയ് കെ എ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി സ്കൂളിലെ മുഴുവൻ കുട്ടികളും , രക്ഷകർത്താക്കളും , അധ്യാപകരും കുട്ടികളുടെ മികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. സ്കൂളുകൾക്ക് നൽകിയ റോബോട്ടിക്ക് കിറ്റുകളുടെ കാര്യക്ഷമമായ ഉപയോഗവും ഫലപ്രാപ്തിയും വിലയിരുത്താനുള്ള അവസരം കൂടിയായിരുന്നു മികവുത്സവം . ട്രാഫിക് സിഗ്നൽ ,ഓട്ടോമാറ്റിക് ഗേറ്റ് കീപ്പർ, ആനിമേഷൻ ഫെസ്റ്റ് , എന്നിവയുടെ പ്രദർശനം കൂടാതെ അംഗവൈകല്യമുള്ളവർക്ക് ഉപയോഗ പ്രദമായ റോബോട്ടിക്ക് ഹാൻഡിന്റെ പ്രദർശനം ഏറ്റവും ജനശ്രദ്ധ ആകർഷിച്ചു .
ചിത്രം : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുട്ടികൾ നടത്തിയ റോബോട്ടിക് എക്സിബിഷൻ.