നിറയെ വിളമ്പി രുചിയിടം ഹിറ്റായി
പിറവം : ആളെണ്ണം ഇരട്ടിച്ചെങ്കിലും രുചി കുറയാതെ മതിവരുവോളം വിളമ്പി രുചിയിടം 34 മത് റവന്യു ജില്ലാ കലോത്സവത്തിൻ്റെ സ്റ്റാറായി മാറുകയാണ്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. പ്രീക്ഷിച്ചതിലും കൂടുതൽ
കുട്ടികളും അവരെ അനുഗമിക്കുന്ന രക്ഷിതാക്കളുമാണ് ഭക്ഷണ പന്തലിലേക്ക് എത്തുന്നത്.ദിവസേന
2200; 3500, 4200, എന്നിങ്ങനെയാണ് ഇതുവരെയുള്ള ഉച്ചയൂണിൻ്റെ മാത്രം കണക്ക്.ഏറ്റവും കൂടുതൽ കുട്ടികൾ എത്തുന്ന വ്യാഴാഴ്ച ഇത് അയ്യായിരമെത്താനാണ് സാധ്യത. കൂടാതെ ദിവസവും രാവിലെയും വൈകിട്ടും 500 വീതം ചായ,500 പേർക്ക് പ്രഭാത ഭക്ഷണം, ചെറുകടി,800 പേർക്ക് രാത്രി ഭക്ഷണവും നൽകുന്നു.
എംകെ എം സ്കൂളിലെ അയ്യായിരം സ്ക്വയർ ഫീറ്റ് പന്തലിൽ ഒരേ സമയം 500 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. അധ്യാപകരും നഗരസഭ, കൗൺസിലർമാരും ജിവനക്കാരും, വോളൻ്റിയേഴ്സുമാങ്ങുന്ന 150 പേരുടെ സംഘമാണ് പന്തലിലും 12 വേദികളിലും ഭക്ഷണം വിളമ്പി നൽകുന്നത്.
ഭക്ഷണകമ്മിറ്റി ചെയർമാൻ അജേഷ് മനോഹർ, പിറവം സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ പ്രകാശ്, പി ഗിരീഷ് കുമാർ,എൽ മാഗി, ഏലിയാസ് മാത്യു, കൺവീനർ കെ കെ ശാന്തമ്മ എന്നിവരാണ് നേതൃത്വം നൽകി വരുന്നത്.