Back To Top

March 25, 2025

റസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികം നടത്തി.

 

 

പിറവം : കുന്നുംപുറം റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് വി. സന്തോഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം വാർഡ് കൗൺസിലർ ലത വിജയൻ , ഗിരീഷ് കുമാർ, ബിമൽ ചന്ദ്രൻ, ജയശ്രീ കോമല്ലിൽ മറ്റ് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രസംഗിച്ചു. തുടർന്ന് -യുവാക്കളിലെ അക്രമവാസനയും, ലഹരി ആസക്തിയും- “കേരള സാംസ്‌കാരിക മുഖത്തെ വസൂരിക്കലകൾ” എന്ന വിഷയത്തെ അധികരിച്ച് പിറവം സബ് ഇൻസ്‌പെക്ടർ ജയൻ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

 

ചിത്രം : കുന്നുംപുറം റസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷിക പൊതുയോഗം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേർന്നു.

Next Post

താറാവ് വിതരണം

post-bars