ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്ക്ക് തുടക്കമായി.
പിറവം : സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തിയും അതേത്തുടർന്ന് വരുന്ന ജഗദ്ഗുരു ശ്രീ ആദി ശങ്കരാചാര്യ സ്വാമികളുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്ക്ക് തുടക്കമായി. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ജഗദ്ഗരു ആദി ശങ്കരാചര്യരുടെ ജന്മഗ്രഹം സ്ഥിതി ചെയ്യുന്ന എറണാകുളം വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. രഥയാത്രയ്ക്ക് തുടക്കം കുറിച്ച് പതാക ഡോ.സി.വി. ആനന്ദബോസ് ചിന്മയ ശങ്കരം ചീഫ് കോ-ഓർഡിനേറ്റർ ബ്രഹ്മചാരി സുധീർ ചൈതന്യയ്ക്ക് കൈമാറി.
ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി ചിന്മയ ശങ്കരത്തെക്കുറിച്ച് വിശദീകരിച്ചു. നൂറ്റിയെട്ട് എന്ന സംഖ്യയ്ക്ക് ഹൈന്ദവർക്കിടയിലുള്ള പവിത്രത കണക്കിലെടുത്താണ് ചിന്മയാനന്ദ സ്വാമിയുടെ 108ാം ജന്മദിനം ഇക്കുറി വിപുലമായി ആചരിക്കാൻ തീരുമാനിച്ചെതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിന്മയ മിഷൻ എഡ്യുക്കേഷൻ ആന്റ് കൾച്ചറൽ ട്രസ്റ്റ്, ട്രസ്റ്റി രാജേഷ് വി.പട്ടേൽ ഡോ.സി.വി. ആനന്ദബോസിനും സിഎംഇസിറ്റി-ജിസി ട്രസ്റ്റി ഡോ.ലീല രാമമൂർത്തി ഗവർണറുടെ പത്നി ലക്ഷ്മി ആനന്ദ ബോസിനും ഉപഹാരം സമ്മാനിച്ചു. ചിന്മയ ശങ്കരം ജനറൽ കൻവീണർ എ.ഗോപാലകൃഷ്ണൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചിന്മയ മിഷൻ കേരള ചീഫ് സേവക് സുരേഷ് മോഹൻ നന്ദി പറഞ്ഞു
.