Back To Top

April 10, 2024

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

കൂത്താട്ടുകുളം : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മൂവാറ്റുപുഴ കരിമ്ബന ഭാഗത്ത്‌ കക്കുഴയില്‍ വീട്ടില്‍ മനോജ്‌കുമാര്‍ കെ.ജി (45), വെസ്‌റ്റ് ബംഗാള്‍ സ്വദേശി പയിറു ഇസ്ലാം (30), കൂത്താട്ടുകുളം കോഴിപ്പിള്ളി ഭാഗത്ത്‌ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ പ്രദീപ്‌ രാജന്‍ (50) എന്നിവരെയാണ്‌ രാമപുരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.ഇവര്‍ സംഘം ചേര്‍ന്ന്‌ കഴിഞ്ഞ ദിവസം രാത്രി 8:30 മണിയോടുകൂടി പൂവക്കുളം ഭാഗത്ത്‌ വച്ച്‌ പെരുകുറ്റി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും തുടര്‍ന്ന്‌ സമീപത്തെ കുഴിയിലേക്ക്‌ തള്ളിയിട്ട്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കെട്ടിട കോണ്‍ട്രാക്‌ടര്‍ ആയ മനോജ്‌ കുമാറും, ഇയാളുടെ പണിക്കാരായ മറ്റു രണ്ടുപേരും തമ്മില്‍ ഇവര്‍ പണിത വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ വച്ച്‌ സാമ്ബത്തിക ഇടപാടിന്റെ പേരില്‍ വാക്ക്‌ തര്‍ക്കം ഉണ്ടാവുകയും, ഇവര്‍ പരസ്‌പരം ബഹളം വച്ചതിനെ ചടങ്ങിനെത്തിയ യുവാവ്‌ ചോദ്യം ചെയ്യുകയുമായിരുന്നു.

ഇതിലുള്ള വിരോധം മൂലമാണ്‌ ഇവര്‍ സംഘം ചേര്‍ന്ന്‌ യുവാവിനെ ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും തുടര്‍ന്ന്‌ കുഴിയിലേക്ക്‌ തള്ളിയിട്ട്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തത്‌. പരാതിയെ തുടര്‍ന്ന്‌ രാമപുരം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും തുടര്‍ന്ന്‌ നടത്തിയ തിരച്ചിലില്‍ മൂവരെയും പിടികൂടുകയുമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ്‌ ചെയ്‌തു.

Prev Post

യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.

Next Post

എൽ.ഡി.എഫ് .തിരഞ്ഞെടുപ്പ് – ഐക്യ ട്രേഡ് യൂണിയൻ കൺവെൻഷൻ നടത്തി.

post-bars