വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി.
പിറവം : പെൻഷൻ പരിഷ്കരണം നടപ്പിലാക്കുവാൻ നടപടികൾ സ്വീകരിക്കുക, 7 ഗഡു – 21% ക്ഷാമാശ്വാസം അനുവദിക്കുക,
സമരം ചെയ്യുന്ന ആശ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാരുടെ , ആവശ്യങ്ങൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിൽ ഒ.പി.
ഉൾപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി
കെ.എസ്.എസ്.പി.എ. നടത്തുന്ന സമരത്തിൻ്റെ ഭാഗമായി പിറവം നിയോജക മണ്ഡലം കമ്മറ്റി ട്രഷറി ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി. ധർണ്ണ കെ.എസ്സ്.എസ്സ്.പി.എ. സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്തു .പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.എൻ. രാമകൃഷ്ണ പണിക്കർ , കെ.എൻ. സുരേഷ് ബാബു, പി.പി. വർഗ്ഗീസ്, എം.വി. വർഗ്ഗീസ്, എം.എ. ജേക്കബ്, ഐ.മറിയം, വി.ജെ. ജോസഫ്, തോമസ് രാജൻ, രാജു നോഹാ, കെ.സി. ബേബി, മറ്റ് സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പെൻഷനേഴ്‌സ് അസോസിയേഷൻ പിറവം ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്യുന്നു.