2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച വനിതകൾക്കുള്ള പച്ചക്കറി തൈ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു
തിരുമാറാടി : 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച വനിതകൾക്കുള്ള പച്ചക്കറി തൈ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, രമ എം.കൈമൾ, പഞ്ചായത്ത് അംഗങ്ങളായ സി.വി. ജോയ്, ആതിര സുമേഷ്, കെ.കെ. രാജ്‌കുമാർ, ബീന ഏലിയാസ്, കൃഷി ഓഫീസർ ടി.കെ.ജിജി, ഹെഡ് ക്ലർക്ക് ബിനോയ് ബേബി, അനൂപ് പൗലോസ്, ജോസ് മാത്യു, റോബിൻ പൗലോസ് എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം അടുക്കള തോട്ടം നിർമിക്കാൻ ആവശ്യമായ വള്ളിപയർ, കുറ്റിപയർ, തക്കാളി, വഴുതന, മുളക് എന്നീ തൈകൾ ആണ് ലഭ്യമാക്കിയത്.
ഫോട്ടോ : 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച വനിതകൾക്കുള്ള പച്ചക്കറി തൈ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിക്കുന്നു.