കളമ്പൂക്കാവിൽ വലിയ ഗുരുതിയോടെ പന ഉത്സവം സമാപിച്ചു.
പിറവം: കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിലെ പാന മഹോത്സവത്തിന്റെ നാലാം ദിവസമായിരുന്ന ഞായറാഴ്ച പാനപുരയിൽ വലിയ ഗുരുതി നടന്നു.
നട്ടുച്ചയ്ക്കായിരുന്നു ഗുരുതി. സാധാരണ ദേവി ക്ഷേത്രക്കളിൽ രാത്രിയാണ് ഗുരുതി നടത്താറുള്ളത്.
പാനപുരയിൽ പാന ആചാര്യന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി കാവിൽ ദേവിയുടെ അനുചരന്മാരായി നിന്ന് എഴുന്നള്ളിപ്പുകൾക്ക് അകമ്പടി സേവിച്ച പാനക്കാർ ഗുരുതി കഴിച്ച് പ്രാസാദം വാങ്ങി യാത്രയായി.
വൈകിട്ട് ദീപാരാധനയെ തുടർന്ന് ദേവിയെ കീഴ്ക്കാവിലേക്ക് എഴുന്നള്ളിച്ചു. ഒറ്റ തൂക്കങ്ങളും, രാത്രി വൈകി നടന്ന ദാരിക തുക്കങ്ങളും, വിവിധ കരകളിൽ നിന്നെത്തിയ താലപ്പൊലി സംഘങ്ങളും കളമ്പൂർ ഗ്രാമത്തിന് ഉത്സവ കാഴ്ചകളായിരുന്നു.
ചിത്രം: കളമ്പൂക്കാവിലെ പാന ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ഞായറാഴ്ച ഉച്ചക്ക് നടന്ന വലിയ ഗു
രുതി.