പിറവം വലിയപള്ളിയിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ഓശാന പെരുന്നാൾ ആഘോഷിച്ചു.
പിറവം : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ചരണ ശ്രുശൂഷകൾക്ക് തുടക്കം കുറിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ ഓശാന പെരുന്നാൾ ആഘോഷിച്ചു . രാവിലെ കുരുത്തോലകൾ കയ്യെലേന്തി പള്ളിക്ക് ചുറ്റും നടത്തിയ പ്രദക്ഷിണത്തിന് ശേഷം നടത്തിയ ഓശാന ശ്രുശൂഷകൾക്ക് ഫാ. മാത്യൂസ് വാതക്കാട്ടേൽ, വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ, ഫാ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പ എന്നിവർ നേതൃത്വം നൽകി.
14 മുതൽ എല്ലാ ദിവസവും രാവിലെ 6.00 ന് രാത്രി, പ്രഭാത നമസ്കാരവും വൈകിട്ട് 6.00 ന് സന്ധ്യാനമസ്കാരവും ഉണ്ടാകും. 16 ന് രാത്രി 10.00 ന് പെസഹാ കുർബ്ബാന രാത്രി 12.00 ന് സ്നേഹവിരുന്ന് 18 ന് രാവിലെ 8.00ന് ദുഃഖവെള്ളി ശുശ്രൂഷ ആരംഭിക്കും.10.00ന് പ്രദക്ഷിണം 19 ന് രാവിലെ 8.30 ന് നമസ്കാരം 9.15 ന് കുർബ്ബാന വൈകിട്ട് 7.00 ന് നമസ്കാരം 8.15ന് ഉയിർപ്പ് പ്രഖ്യാപനം 9.30 ന് ഉയിർപ്പ് ശുശ്രൂഷ 10.00 ന് കുർബ്ബാന. തുടർന്ന് രാത്രി 12.00 മുതൽ ചരിത്ര പ്രസിദ്ധമായ പൈതൽ നേർച്ച ആരംഭിക്കും.
ചിത്രം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാളിന് കുരുത്തോലകൾ കയ്യിലേന്തി പള്ളിക്ക് ചുറ്റും നടത്തിയ പ്രദക്ഷിണം .