വയോധികയ്ക്ക് വീടിനു പുറത്തിറങ്ങാൻ കമ്പിവേലി ചാടിണ്ട അവസ്ഥയാണ്.
ഇലഞ്ഞി : വയോധികയ്ക്ക് വീടിനു പുറത്തിറങ്ങാൻ കമ്പിവേലി ചാടിണ്ട അവസ്ഥയാണ്.
ഇലഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡ് കുളങ്ങരപ്പടി ആഞ്ചേരി മലയിൽ പരുത്തിപ്പിള്ളി മലയിൽ വീട്ടിൽ മറിയക്കുട്ടി ദേവസ്യ (76) യുടെ വീട്ടിലേക്കുള്ള വഴിയാണ് സമീപത്തെ റബ്ബർ തോട്ടം ഉടമയായ കടവന്ത്ര ആബ്രായിൽ അരുൺ എബ്രാഹമാണ് കെട്ടിയടച്ചത്.
കോടതിയിൽ നിന്ന് അനുകൂല വിധി നേടി തിങ്കളാഴ്ച രാവിലെ കൂത്താട്ടുകുളം പോലീസിൻ്റെ സഹായത്തോടെയാണ് മുള്ളുവേലി കെട്ടി വഴിയടച്ചത്.
അടുത്തിടെ മറിയക്കുട്ടിയുടെ മകളും ഭൂഉടമയുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതനായിയാണ് ഭൂഉടമ മറിയക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അടച്ചു കിട്ടാനുള്ള കോടതിവിധി നേടിയത് എന്നാണ് മറിയക്കുട്ടി പറയുന്നത്. ഒരു മാസം മുമ്പ് മറിയക്കുട്ടിയെ സ്ഥലം ഉടമ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും മറിയക്കുട്ടി പറഞ്ഞു.
കുടികിടപ്പുകിട്ടിയ 10 സെൻ്റ് സ്ഥലത്ത് കഴിഞ്ഞ 78 വർഷമായി ഇവർ താമസിച്ചു വരികയാണ്. മറിയക്കുട്ടിയെ കൂടാതെ 5 കുടുംബങ്ങൾ ഈ വഴി ഉപയോഗിക്കുന്നുണ്ട്. നിലവിൽ വീട്ടുമുറ്റത്തു നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. വഴി കെട്ടിയ അടച്ചതോടെ സമീപത്തെ മറ്റൊരു പറമ്പിലൂടെ ആണ് നിലവിൽ ഇവർ വഴി നടക്കുന്നത്. ഉയരം കൂടിയ കരിങ്കൽ ഭിത്തിക്ക് മുകളിലൂടെ വേണം നിലവിലുള്ള നടപ്പുവഴിയിലേക്ക് ഇറങ്ങാൻ. പ്രായാധിക്യത്താൽ ഇതിനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
പൊതു അവധികൾ വന്നതിനാൽ
മറിയക്കുട്ടിക്കും മറ്റ് കുടുംബങ്ങൾക്കും ഇതിനെതിരെ കോടതിയെ സമീപിക്കാൻ കഴിഞ്ഞിട്ടില്ല. വഴി കെട്ടിയടച്ച സംഭവത്തിൽ പിറവത്ത് നടന്ന നവകേരള സദസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.
ഹൃദ് രോഗിയായ ഇവരുടെ
ഭർത്താവ് നേരത്തെ മരിച്ചു.
വിധവയായ വയോധിക തന്റെ മകളായ ലിസലിനും ഭർത്താവിനും ഒപ്പുമാണ് ഇവിടെ കഴിയുന്നത്. എത്രയും വേഗം സംഭവത്തിൽ ഒരു നടപടി ഉണ്ടാകണമെന്നാണ് ഈ വൃദ്ധ മാതാവിന്റെ ആവശ്യം.
ഫോട്ടോ : സ്വന്തം വീട്ടുമുറ്റത്ത് നിന്നും പുറത്തേക്കിറങ്ങാൻ കഴിയാതെ നിൽക്കുന്ന മറിയക്കുട്ടി.