നവ കേരള സദസ്സ് ,ജനദ്രോഹ സദസ്സായി മാറിയിരിക്കുന്നു. ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ.
പിറവം : ജന നന്മയ്ക്ക് വേണ്ടി ആരംഭിച്ചതാണെന്ന് പറയുന്ന നവ കേരള സദസ്സ് , തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കയ്യിട്ടുവാരിയും ,ആശാവർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും അംഗൻവാടി ടീച്ചർമാരെയും ,സർക്കാർ ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒക്കെ നിർബന്ധപൂർവ്വം തെരുവിലേക്ക് വലിച്ചിഴച്ചും ജനങ്ങളെ ആകെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഇന്ന് ജനദ്രോഹ സദസ്സായി മാറിയിരിക്കുകയാണെന്ന് ഡിസിസി സെക്രട്ടറി കെ .ആർ പ്രദീപ് കുമാർ.യു.ഡി.എഫ്. പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം മുനിസിപ്പാലിറ്റിയുടെ മുന്നിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിസിസി സെക്രട്ടറി . യോഗത്തിൽ
യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് നേതാക്കളായ രാജു പാണാലിക്കൽ, കെ. ആർ ജയകുമാർ, തോമസ് മല്ലിപ്പുറം, അരുൺ കല്ലറക്കൽ, തോമസ് തേക്കുമൂട്ടിൽ, അന്നമ്മ ഡോമി, ജോസഫ് മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.