പിറവത്ത് നാടിനെ നടുക്കിയ കൊലപാതകം -ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്കരിക്കും.
പിറവം : പിറവത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ നാളെ സംസ്കരിക്കും. തറമറ്റത്തിൽ ബേബി (58) ആണ് ഭാര്യ സ്മിത (47)യെ വെട്ടികൊന്ന ശേഷം തൂങ്ങി മരിച്ചത്. . മക്കളായ ഫെബ (20 ),അന്ന (17) എന്നിവരെയും ആക്രമിച്ചെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.ഇവർ ആശുപത്രി വിട്ടു . ഞായർ പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങൾ എഴുതി വെച്ചതിൽ പോലീസ് അന്യോഷണം നടത്തുന്നുണ്ട് . ചൊവാഴ്ച രാവിലെ 8 മണിക്ക് മൃതദേഹങ്ങൾ കക്കാട്ടിലെ ഭവനത്തിൽ കൊണ്ട് വരുന്നതും തുടർന്ന് 10 .30 -ന് സെന്റ്. മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ സംസ്കരിക്കും.