Back To Top

April 19, 2024

റെഡ് ക്രോസിന്റെ പറവകൾക്കും നിറകുടം പദ്ധതി മുൻസിഫ് മജിസ്ട്രേറ്റ് ഉദ്ഘാടനം ചെയ്തു

 

കോലഞ്ചേരി: പക്ഷികൾക്കും കുടിനീര് നൽകുന്നതിനും,സാമൂഹ്യബോധവൽക്കരണം നടത്തുന്നതിനും വേണ്ടി കോലഞ്ചേരി റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പറവകൾക്കും നിറകുടംപദ്ധതി കോലഞ്ചേരി മുൻസിഫ് മജിസ്ട്രേറ്റ് സിർഷ എൻ എ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് യൂണിറ്റ് ചെയർമാൻ രഞ്ജിത്ത് പോൾ അധ്യക്ഷത വഹിച്ചു. ന്യായാധികാരി അമല ലോറൻസ്,ജെയിംസ് പാറേക്കാട്ടിൽ,ജിബു തോമസ്, അഡ്വ:സി പി തോമസ്,റോയ് എം ചാക്കോ,ഗിരീഷ് നായർ,സിറിൽ എൽദോ, എവിൻ ജേക്കബ്, ബിനോയ്‌ ബേബി ,അജു പോൾ, ഡോ: ജിൽസ് ജോർജ്,ബിന്ദു രഞ്ജിത്ത്,സിനി സുജിത്ത്,ഫൈൻസൺ ഏലിയാസ്,ജോബി ജോയ്, ലിജോ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോലഞ്ചേരിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളായ സിവിൽ സ്റ്റേഷനിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ,ടി ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് എഞ്ചിനീയർ ബേസിൽ മത്തായി,എന്നിവർ പദ്ധതി നിർവഹിച്ചു.ഐക്കരനാട് നോർത്ത് വില്ലേജ് ഓഫീസ്,കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ഇടങ്ങളിലും കുടിനീർ നിറച്ചപാത്രങ്ങൾ സ്ഥാപിച്ചു.

 

Get Outlook for

Prev Post

അമ്പലംകുന്നിൽ ട്രാൻസോമറിന് തീപിടിച്ചു

Next Post

യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്ന് കുന്നത്തുനാട്ടിൽ

post-bars