ആരോഗ്യ സംരക്ഷണം മില്ലറ്റ് ഫൌണ്ടേഷൻ സെമിനാർ നടത്തി.
പിറവം : വാർധക്യ സംരക്ഷണം 30 വയസ് മുതൽ ആരംഭിക്കണമെന്നും ദൈനംദിന ഭക്ഷണ ക്രമത്തിൽ ചെറു ധാന്യങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും പ്രശസ്ത വയോജന വിദഗ്ധൻ ഡോ. ജോർജ് പോൾ.
ആഗോള മില്ലറ്റ്സ് ഫൗണ്ടേഷനും ,സുസ്ഥിര വികസന ഫോറവും ചേർന്ന് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
മില്ലറ്റുകൾ ഉൾപ്പെടുന്ന പോഷകാഹാരവും, ശാരീരിക-മാനസിക സജീവതയും ചേർത്ത് വാർദ്ധക്യം കൂടുതൽ ആരോഗ്യപ്രദവും സുഖപ്രദവുമാക്കാൻ കഴിയുമെന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡോ. കെ.പി.പി. നമ്പ്യാർ അധ്യക്ഷനായിരുന്നു, ഡോ. ടി.എ. വർക്കി, ഡോ. കെ.എം. ജോർജ്, ഡോ. പി.ഒ. എബ്രഹാം, റിട്ട. ഐ.ജി. എ.എം. മുഹമ്മദ്, പ്രൊഫ. ഫാത്തിമ എഴാത്തിനിക്കാട്, ഡോ. ശിവ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : ആഗോള മില്ലറ്റ് ഫൌണ്ടേഷൻ നടത്തിയ സെമിനാറിൽ പ്രശസ്ത വയോജന വിദഗ്ധൻ ഡോ. ജോർജ് പോൾ മുഖ്യ പ്രഭാഷണം നടത്തുന്നു.