ഭക്തി സാന്ദ്രമായി കാവുകളിൽ മീനഭരണി ആഘോഷം.
പിറവം: മീനമാസത്തിലെ ഭരണി നാളിൽ ഭഗവതി ക്ഷേത്രങ്ങളിൽ നടന്ന മീന ഭരണി ആഘോഷം ഭക്തി സാന്ദ്രമായി.
പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന പതിവ് പൂജകൾക്ക് ശേഷം കുംഭകുട ഘോഷയാത്രയും മേളകലാനിധി തിരുമറയൂർ ഗിരിജൻ മാരാരുടെ
പ്രമാണത്തിൽ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശിവേലി എഴുന്നള്ളത്തും നടന്നു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിന് നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു.
ചിത്രം: പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി കുംഭകുട ഘോഷയാത്രയിൽ
മേളകലാനിധി തിരുമറയൂർ ഗിരിജൻ മാരാരുടെ പ്രമാണത്തിൽ നടന്ന പഞ്ചാ
രിമേളം