പോളണ്ടിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ.
കൂത്താട്ടുകുളം : പോളണ്ടിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ. കണ്ണൂർ പുഴാതി തുളിച്ചേരി വിഷ്ണുപ്രിയാ വീട്ടിൽ സുനിൽ രാമകൃഷ്ണൻ (44) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. മുളന്തുരുത്തി സ്വദേശിനി ക്കാണ് പണം നഷ്ടമായത്. പോളണ്ടിൽ ജനറൽ കാറ്റഗറിയിൽ ജോലിക്കായി വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് 6,69,830 രൂപയാണ് ഇയാൾ വാങ്ങിയത്. 2022 മെയ് മാസത്തിലാണ് സംഭവം . പണം വാങ്ങിയശേഷം വിസനൽകാതെ കബളിപ്പിക്കുകയായിരുന്നു. സമാന സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.