വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍.
പിറവം: വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍. പാമ്ബാക്കുട സ്വദേശി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം.വിമുക്ത ഭടനായ രാധാകൃഷ്ണനെതിരെ പരാതി നല്‍കിയത് അയല്‍വാസി പ്രിയ മധുവാണ്.
പിറവം പാമ്ബാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയല്‍ക്കാരനായ രാധാകൃഷ്ണനെന്നയാളില്‍നിന്ന് മര്‍ദനമേറ്റത്.
കേസില്‍ പൊലീസ് തുടര്‍ നടപടിയെടുക്കിനില്ലെന്നാരോപിച്ച് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പറമ്ബില്‍ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണന്റെ വീട്ടുവളപ്പില്‍ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മര്‍ദനം.