Back To Top

January 28, 2024

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാൾ കൊടി കയറി.

 

പിറവം : ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളിന് വികാരി ഫാദർ തോമസ് സാബു കൊടിയേറ്റി. പെരുന്നാൾ ചടങ്ങുകൾക്ക് ഇടുക്കി ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും. 30-01-24 രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30 ന് മെത്രാപ്പോലീത്തക്ക് പള്ളിയിൽ സ്വീകരണം, 6 ന് സന്ധ്യ പ്രാർത്ഥന,7.30 ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ. 31-01-24 ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8 ന് വിശുദ്ധ കുർബാന, 10.15 ന് പ്രചോദനം

സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം, പുതുതായി നിർമിക്കുന്ന കുരിശു പള്ളിയുടെ നിർമാണ ഫണ്ട്‌ സ്വീകരണം, സമ്മാനദാനം, പ്രദക്ഷിണം, ആശിർവാദം, ആദ്യ ഫലലേലം, നേർച്ച സദ്യ, പെരുന്നാൾ കൊടിയിറക്ക് .

Prev Post

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പാത്രിയർക്കീസ് ബാവായെ ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു

Next Post

റിട്ട. ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രെസ് ചെത്തിക്കോട് വഴക്കാലായിൽ അന്നമ്മ ജോർജ് (89) അന്തരിച്ചു

post-bars