എടിഎം കൗണ്ടറിൽ നഷ്ടപ്പെട്ട പണം ഇടപാടുകാരന് തിരികെ ലഭിച്ചു
കൂത്താട്ടുകുളം : എടിഎം കൗണ്ടറിൽ നഷ്ടപ്പെട്ട പണം ഇടപാടുകാരന് തിരികെ ലഭിച്ചു. ഇടയാർ സ്വദേശി നീർണ്ണാമലയിൽ കാർത്തികേയന്റെ 10000 രൂപയാണ് നഷ്ടപ്പെട്ടിരുന്നത്. വെള്ളിയാഴ്ച രാത്രി ഇടയാർ എംബിഐ യ്ക്ക് സമീപമുള്ള എസ്ബിഐയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച ശേഷം
ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് കൗണ്ടറിൽ നിന്നും ഇടപാടുകാരൻ പോയിരുന്നു. പിന്നീട് കൗണ്ടറിൽ എത്തിയ ഇടയാർ അഞ്ചാനിക്കൽ അഭിനന്ദിനു എടിഎം മെഷീനിന്റെ ക്യാഷ് വിൻഡോയിൽ നിന്നും പണം ലഭിക്കുകയായിരുന്നു. ലഭിച്ച പണം രാത്രിയിൽ തന്നെ ഇയാൾ കൂത്താട്ടുകുളം പോലീസിൽ ഏൽപ്പിച്ചു. പോലീസ് വിവരം പരസ്യപ്പെടുത്തുകയും മണിക്കൂറുകൾക്കുള്ളിൽ പണത്തിന്റെ ഉടമ കൂത്താട്ടുകുളം സ്റ്റേഷനിൽ എത്തി എസ്.ഐ.അജിത് കുമാറിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്തു.
ഫോട്ടോ : ഇടയാറിലെ എടിഎം കൗണ്ടറിൽ നഷ്ടപ്പെട്ട പണം പോലീസ് സ്റ്റേഷനിൽ നിന്നും ഏറ്റുവാങ്ങുന്നു.