പാറമടക്ക് അനുമതി നൽകിയെന്ന പേരിൽ തിരുമാറാടി പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്ന കുപ്രചരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് സമിതി മണ്ണത്തൂരിൽ വിശദീകരണ യോഗം നടത്തി
കൂത്താട്ടുകുളം : പാറമടക്ക് അനുമതി നൽകിയെന്ന പേരിൽ തിരുമാറാടി പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്ന കുപ്രചരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് സമിതി മണ്ണത്തൂരിൽ വിശദീകരണ യോഗം നടത്തി. നിയമപരമായി മണ്ണത്തൂർ ഈറ്റാപ്പിള്ളിയിൽ സ്വകാര്യ വ്യക്തി പാറമട ലൈസൻസ് നേടിയ സംഭവം പഞ്ചായത്ത് ഭരണസമിതിക്കെതിരെ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇന്നു സമരം നയിക്കുന്ന കോൺഗ്രസ് അംഗം അനിത ബേബി നയിച്ച 2000-05 കാലത്തെ യുഡിഎഫ് ഭരണസമിതി അനുവദിച്ച നാലു ക്രഷർ യൂണിറ്റുകളും
അതിൻ്റെ ഇരട്ടിയോളം വരുന്ന പാറമടകളും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. പഞ്ചായത്തിലെ ഭവനപദ്ധതികളും, നിർമ്മാണ,തൊഴിൽ, വാണിജ്യ മേഖലയും തകർച്ചയിലാണ്.
ഇതെല്ലാം മറച്ചു വച്ചാണ് യുഡിഎഫ് സമരവും,മാസങ്ങളായി തുടരുന്ന അപവാദ പ്രചരണവുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. സിനു എം ജോർജ് അധ്യക്ഷത വഹിച്ചു. ജിൻസൺ വി. പോൾ, ഒ.എൻ.വിജയൻ, അനിൽ ചെറിയാൻ, വർഗീസ് മാണി, സനൽ ചന്ദ്രൻ, ടി.ജെ. ജോർജ്, ജിനു അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ മോൾ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : തിരുമാറാടി പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്ന കുപ്രചരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് സമിതി മണ്ണത്തൂരിൽ വിശദീകരണ യോഗം.