നവീകരിച്ച വീടിന്റെ താക്കോൽ ദാനം നടത്തി.
പിറവം : അന്തരിച്ച സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായിരുന്ന എം.ജെ സുനിലിൻ്റെ നവീകരിച്ച ഭവനത്തിൻ്റെ താക്കോൽദാനം സി.പി..എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവ്വഹിച്ചു. ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡൻ്റുമായ എം.പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടേറിയേറ്റംഗവും അർബൻ ബാങ്ക് പ്രസിഡൻ്റുമായ ടി.സി. ഷിബു, ഏരിയാ സെക്രട്ടറി പി. വാസുദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശൻ, വി.കെ. വേണു എന്നിവർ സംസാരിച്ചു. ഭവനത്തിൻ്റെ നിർമ്മാണ ചുമതല നിർവ്വഹിച്ച ലോക്കൽ കമ്മിറ്റി അംഗം എം.എൻ കിഷോറിനെ ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആദരിച്ചു.