ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണം.. ബിജെപി ഏകദിന ഉപവാസ സമരം നടത്തി.
പിറവം : മുളന്തുരുത്തി സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണം ബിജെപി. ആശുപത്രിയുടെ ശോച്യാ പരിഹരിച്ച് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ടു ബിജെപി ഏകദിന ഉപവാസ സമരം നടത്തി. മുളന്തുരുത്തി എടക്കാട്ടുവയൽ പെരുമ്പിള്ളി വെട്ടിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഈ ആശുപത്രിയെ ആണ്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും എല്ലാം ഉള്ള ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
സമരം ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.കെ. പ്രശാന്ത്.
നേതാക്കളായ വി. എസ്. സത്യൻ, എൻ എം സുരേഷ്, പി കെ സജോൾ,
അരുൺ മോഹനൻ, സിജു ഗോപാലകൃഷ്ണൻ. അരുൺ വെട്ടിക്കൽ മറ്റു ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : മുളന്തുരുത്തി ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു ബിജെപി നടത്തിയ ഏകദിന ഉപവാസ സമരം എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്യുന്നു.