സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 28 -നു ആരക്കുന്നത്ത്.
പിറവം : എരുവേലി കനിവ് ഫിസിയോതെറാപ്പി സെൻ്റർ ചെയർമാനായിരുന്ന സി.കെ. റെജിയുടെ ഒന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച്കനിവ് പെയിൻ പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എ പി വർക്കി മിഷൻ ആശുപത്രിയുടെയും ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് 28 ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെ ആരക്കുന്നം സെന്റ് ജോർജ് പള്ളി ഹാളിൽ വച്ച് നടക്കും.
ക്യാമ്പിൽ കാർഡിയോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്,
ദന്ത പരിശോധന വിഭാഗത്തിലും സൗജന്യ സേവനം ലഭിക്കുന്നതാണ്. ഡോക്ടുടെ പരിശോധന നിർദ്ദേശമനുസരിച്ച് സൗജന്യ ടെസ്റ്റുകളും,
മരുന്നുകളും ലഭ്യമാണ്. എപി വർക്കി മിഷൻ ചെയർമാൻ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ക്യാമ്പ് രജിസ്ട്രേഷന് പി.ഡി.രമേശൻ ( രക്ഷാധികാരി) 9495257272
പി. എൻ. പുരുഷോത്തമൻ (സെക്രട്ടറി 79495714243 എ ഒ .പീറ്റർ (പ്രസിഡൻ്റ്) 9447404333 ലിജോ ജോർജ് (ട്രഷറർ)
9946652663 നമ്പറുകളിൽ ബന്ധപ്പെടുക