തിരുകൊച്ചി അതിർത്തി റോഡ് ആദ്യഘട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു
പിറവം : എറണാകുളം ജില്ലാ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് മണീട് പഞ്ചായത്തിലെ എട്ടാം വാർഡിലെയും മുളന്തുരുത്തി പഞ്ചായത്തിലെ ഏഴാം വാർഡിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തിരുകൊച്ചി അതിർത്തി റോഡിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനം വി ജെ പൗലോസ് എക്സ് എം എൽ എ നിർവഹിച്ചു മണീട് – മുളന്തുരുത്തി പഞ്ചായത്ത്കളുടെ അതിർത്തി ആയിട്ടുള്ള മുവാറ്റുപുഴ കണയന്നൂർ താലൂക്കു കളെ വേർതിരിക്കുന്ന പാമ്പ്ര ഉദയം ചിറ പ്രദേശത്ത് കൂടി കടന്നുപോകുന്ന അതിർത്തിയിൽ വലിയ റോഡ് വികസനവും വ്യാവസായിക മുന്നേറ്റവും ലക്ഷ്യമിട്ടു കൊണ്ടാണ് റോഡ് നിർമാണം നടക്കുന്നത്. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ .മണീട് പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ്,ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് മാണി, പി എസ് ജോബ് ബിനി ഷാജി, വി ജെ ജോസഫ്, ഫാദർ രാജു കൊളാപുറത്ത് കോർ എപ്പിസ്കോപ്പ, എ കെ സോജൻ, ജെറിൻ ഏലിയാസ്, രതീഷ് ദിവാകരൻ,ഷി നി സജി, മധുസൂദനൻ കെ പി, മഞ്ജു കൃഷ്ണൻകുട്ടി,തുടങ്ങിയവർ പ്രസംഗിച്ചു.കൊച്ചി തിരുവിതാംകൂർ നാട്ടുരാജ്യങ്ങളെ വേർതിരിച്ചിരുന്ന അതിർത്തികളിൽ കൂടി സുമനസ്സുകളായ ഭൂ ഉടമകൾ സൗജന്യമായി വിട്ടു നൽകിയ ഭൂമി ഏറ്റെടുത്താണ് 8 മീറ്റർ വീതിയിൽ തിരുകൊച്ചി അതിർത്തി റോഡ് നിർമ്മിക്കുന്നത്.ചടങ്ങിൽ ഭൂമി വിട്ടുനൽകിയ ഉടമകളെ യോഗത്തിൽ ആദരിച്ചു.
ചിത്രം : മണീടിൽ തിരുകൊച്ചി അതിർത്തി റോഡ് ആദ്യഘട്ട നിർമ്മാണം ഉദ്ഘാടനം മുൻ എം. എൽ.എ. വി.ജെ പൗലോസ് നിർവഹിക്കുന്നു.